ബെയ്ജിങ്: ഇന്ത്യയുടെ മുന്നറിയിപ്പ് കാറ്റില്‍ പറത്തി ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുമായി ചൈന. അരുണാചല്‍പ്രദേശ് അതിര്‍ത്തിക്കു സമീപം ടിബറ്റില്‍, ബ്രഹ്മപുത്രയിലെ അണക്കെട്ട് ഉള്‍പ്പെടെ കോടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന 14-ാം പഞ്ചവത്സര പദ്ധതി ചൈനീസ് പാര്‍ലമെന്റ് അംഗീകരിച്ചു.
ഇന്ത്യയും ബംഗ്ലാദേശും ആശങ്ക അറിയിച്ചിരിക്കുന്ന മേഖലയില്‍ തന്നെയാണ് അണക്കെട്ട് നിര്‍മിക്കാന്‍ ചൈന പദ്ധതിയിടുന്നത്.
അതേസമയം ഈ വിഷയത്തില്‍ ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ ചൈന തള്ളുകയായിരുന്നു. ഈ വര്‍ഷം തന്നെ അണക്കെട്ട് നിര്‍മാണം ആരംഭിക്കുമെന്നാണു സൂചന. നദീജലം ഒഴുകിയെത്തുന്ന രാജ്യങ്ങളുടെ താത്പ്പര്യങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ഇന്ത്യ മുന്നോട്ട് വെക്കുന്ന ആവശ്യം.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത നാഷ്ണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ആണ് പദ്ധതികള്‍ അംഗീകരിച്ചത്. രാജ്യവികസനത്തിനായി 60 നിര്‍ദേശങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
Discussion about this post