മദ്യപിക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യതയെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് സര്‍ജന്‍ ജനറല്‍ ഡോക്ടര്‍ വിവേക് മൂര്‍ത്തി. മദ്യപാനവും മറ്റ് ലഹരി പാനീയങ്ങളുടെ ഉപയോഗവും ഏഴ് തരം കാന്‍സറുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായുള്ള പുതിയ ഗവേഷണളുടെ പശ്ചാത്തലത്തില്‍ സിഗരറ്റിലെ ലേബലുകള്‍ക്ക് സമാനമായി, ലഹരിപാനീയങ്ങളിലും അപകട സാധ്യത മുന്നറിയിപ്പ് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ അമേരിക്കയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം കാന്‍സര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 20,000ത്തോളം ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിക്കുകയും ചെയ്യുമ്പോള്‍ ഭൂരിപക്ഷം അമേരിക്കക്കാര്‍ക്കും ഈ അപകടസാധ്യതയെക്കുറിച്ച് അറിയില്ലെന്ന് യുഎസ് സര്‍ജന്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
1988 മുതല്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത നിലവിലുള്ള മുന്നറിയിപ്പ് ലേബലുകള്‍ മാറ്റുന്നതിന് യുഎസ് കോണ്‍ഗ്രസ്സ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത് ജനങ്ങളെ ഫലപ്രദമായി ബോധവല്‍ക്കരിക്കുന്ന ഒന്നായിരിക്കുമെന്നും മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു
അമേരിക്കന്‍ സര്‍ക്കാരിന്റെ പൊതുജനാരോഗ്യ കാര്യങ്ങളില്‍ മുന്‍നിര വക്താവ് കൂടിയാണ് സര്‍ജന്‍ ജനറല്‍ ഡോ.വിവേക് മൂര്‍ത്തി. പുകയിലയ്ക്കും പൊണ്ണത്തടിക്കും ശേഷം കാന്‍സറിന് കാരണമാകുന്ന സാധരണമായ മൂന്നമത്തെ കാര്യമാണ് ഇന്ന് മദ്യപാന ശീലമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post