ലഖ്നൗ: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. തന്‍വീര്‍, പിതാവ് ഒമര്‍ മുഹമ്മദ് ഉസ്മാനി എന്നിവരെയാണ് സഹാരന്‍പുരില്‍ നിന്നും പിടികൂടിയത്. ഉത്തർ പ്രദേശ് ഭീകര വിരുദ്ധസേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ വ്യാജരേഖയുണ്ടാക്കിയണ് ഇരുവരും രാജ്യത്ത് തങ്ങിയത്.ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവർ ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേനയുടെ പിടിയിലായത്. തുടർനടപടികൾക്കായി ഇവരെ ലക്നൗവിലെത്തിച്ചു.
സംഭവത്തിന് പിന്നിൽ ഭീകര ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു.










