ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാവിയില്‍ ശ്രീരാമചന്ദ്രനെ പോലെ ആദരിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർത്ഥ് സിംഗ് റാവത്ത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണെന്നും ലോകനേതാക്കള്‍ നരേന്ദ്ര മോദിക്കൊപ്പം പ്രവർത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേത്ര കുംഭ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റാവത്ത്.
രാജ്യത്തെ സ്ഥിതിവിശേഷങ്ങൾ ഇത്തരത്തിൽ മാറിയത് നരേന്ദ്ര മോദി അധികാരത്തിൽ വന്നതോടെയാണ്. മുന്‍പ് രാജ്യത്തെ സാഹചര്യം ഇങ്ങനെ ആയിരുന്നില്ല. ജനങ്ങൾക്ക് വേണ്ടി അദ്ദേഹം നിരവധി നന്മകൾ ചെയ്യുന്നുണ്ട്. ഇത്തരത്തിലാണ് ജനങ്ങൾ ശ്രീരാമ ദേവനെ ആരാധിക്കാൻ തുടങ്ങിയത്. ഭാവിയിൽ പ്രധാനമന്ത്രിയും ഇത്തരത്തിൽ ആദരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കുംഭ മേളയുടെ മുന്നോടിയായി മുന്നൊരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി തീര്‍ത്ഥാടകരെ തടയരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തീർത്ഥ് സിംഗ് റാവത്ത് പറഞ്ഞു. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമുള്ള കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post