ആലപ്പുഴ: നേതൃത്വത്തിന്റെ അപചയത്തിൽ പ്രതിഷേധിച്ച് സിപിഐ നേതാവ് പാർട്ടി വിട്ടു. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറയാണ് പാർട്ടിയിൽ നിന്നും രാജി വെച്ചത്. സിപിഐ നേതാവായ അന്തരിച്ച മേട്ടുതറ നാരായണന്റെ മകനാണ് തമ്പി മേട്ടുതറ.
പാർട്ടിയിലെ ചില നേതാക്കൾ കഴിഞ്ഞ കുറെ നാളുകളായി വേട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് രാജി. സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച പരാതി ചർച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറിയില്ലെന്നും രാജി കത്തിൽ പറയുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏകാധിപതിയാണെന്നും സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറിയിരിക്കുകയാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. കായംകുളത്തെ സിപിഐ നേതാവായ എൻ സുകുമാരപിള്ളയ്ക്കെതിരെയും കത്തിൽ രൂക്ഷവിമർശനമുണ്ട്.
സിപിഐ വിട്ട തമ്പി മേട്ടുതറ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചനയുണ്ട്.
Discussion about this post