സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ ആശയഗതിക്കാര്‍ ഭരണത്തിലെത്തിയാല്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിലവില്‍ സ്ത്രീ സുരക്ഷക്കും, വികസനത്തിനുമായി കേന്ദ്ര സര്‍ക്കാറും യു.പി സര്‍ക്കാറും കൈകോര്‍ത്ത് പരിശ്രമിക്കുകയാണ്. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബംഗാളിലും ഇതേപോലെ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ പശ്ചിമ മിഡ്നാപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.
2014 മുതല്‍ രാജ്യത്ത് എല്ലായിടത്തും മാറ്റം പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ പരാജയപ്പെടുമെന്നും ബി.ജെ.പി വന്‍ വിജയത്തോടെ സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടായിസവും അരാജകത്വവുമാണ് ബംഗാളില്‍ നടപ്പാക്കുന്നതെന്നും, ഇനി 45 ദിവസം കൂടിയേ അവര്‍ക്കിത് തുടരാനാകുവെന്നും, മേയ് രണ്ടിന് അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും യോഗി പറഞ്ഞു.
Discussion about this post