വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ മൂന്നിടങ്ങളിൽ വെടിവെപ്പ്. ഇതിൽ ഏഴുപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ജോര്‍ജിയയുടെ തലസ്ഥാന നഗരമായ അറ്റ്‌ലാന്റയുടെ സമീപപ്രദേശമായ അക്വര്‍ത്തിനടുത്തുള്ള യങ്‌സ് ഏഷ്യന്‍ മസാജില്‍ നടന്ന വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അറ്റ്‌ലാന്റയിലെ ഗോള്‍ഡ് മസാജ് സ്പായില്‍ നടന്ന വെടിവെപ്പിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
അരോമ തെറാപ്പി സ്പായില്‍ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകൾ ഏഷ്യക്കാരാണ്. വെടിവെപ്പിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറ്റ്ലാന്റ പൊലീസ് അറിയിച്ചു.













Discussion about this post