ഗുവാഹതി: അസമിൽ ബിജെപി ചരിത്ര വിജയം നേടുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. എതിരാളികൾ പോലും അംഗീകരിച്ച കാര്യമാണ് ബിജെപി വിജയിക്കും എന്നതെന്നും അദ്ദേഹം പറഞ്ഞു.
അസമിന് പുറമെ പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് , പുതുച്ചേരി എന്നിവിടങ്ങളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഫഡ്നവിസ് പറഞ്ഞു. ഗുവാഹതിയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കായി മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നീ തീയതികളിലാണ് തെരഞ്ഞെടുപ്പ്. മെയ് 2നാണ് ഫലപ്രഖ്യാപനം.
ബിജെപി സർക്കാരിനെതിരെ വർഗീയ പാർട്ടിയായ എഐയുഡിഎഫ്, സിപിഎം, സിപിഐ, സിപിഐ എം എൽ, ആഞ്ചലിക് ഗണ മോർച്ച തുടങ്ങിയവരാണ് മത്സര രംഗത്ത്.
Discussion about this post