ഡൽഹി: പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എൻഫോഴ്സ്മെന്റ് നടപടികൾക്ക് സ്റ്റേ ഇല്ല. കേസിൽ മെഹബൂബയ്ക്കെതിരായ ഇഡി സമൻസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. കേസ് ഏപ്രിൽ 16ലേക്ക് മാറ്റി.
മെഹബൂബയുടെ ഒരു വാദങ്ങളും കോടതി അംഗീകരിച്ചില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമൻസിന് ഇടക്കാല സ്റ്റേ വേണമെന്ന മെഹബൂബയുടെ ആവശ്യവും കോടതി തള്ളി. മെഹബൂബയെ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നുള്ള അഭിഭാഷകന്റെ അപേക്ഷയും കോടതി നിരാകരിച്ചു.
കേസ് വാദം കേൾക്കുന്നതിനായി ഏപ്രിൽ 16ന് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഈ മാസം 22ന് ചോദ്യം ചെയ്യലിന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി നേരിട്ട് ജാഹരാകേണ്ടി വരും.








