കൊല്‍ക്കത്ത: ത്രിണമൂൽ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്തു അധികാരിയ്ക്കെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചതിയന്മാര്ക്ക് ബംഗാളിലും തൃണമൂലിലും സ്ഥാനമില്ലെന്ന് മമത പറഞ്ഞു.
‘അവനെ ഞാന്‍ അന്ധമായി വിശ്വസിച്ചു. അവനോടുള്ള എന്റെ കരുതല്‍ അന്ധമായിരുന്നു. പക്ഷെ അവന് നമ്മളെ എല്ലാവരേയും ചതിച്ചു. ചതിയന്മാര്ക്ക് ഇവിടെ സ്ഥാനമില്ല. ഇനിയും സഹിക്കാനാവില്ല’, മമത പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ ഭാവി നിര്‍ണയിക്കുമെന്നും മമത പറയുന്നു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ സുവേന്തു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടാനൊരുങ്ങുകയാണ് മമത ബാനര്‍ജി. താന്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുമെന്നും നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണെന്നുമായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം നടന്ന പൊതുപരിപാടിയില്‍ മമത പറഞ്ഞത്.
Discussion about this post