ഇടുക്കി: ദേവികുളത്ത് സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച എസ് ഗണേശൻ എ ഐ എ ഡി എം കെയിൽ ചേർന്നു. ഇതോടെ ഗണേശൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാകും.
എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നം ഗണേശന് നല്‍കുമെന്നും എന്‍.ഡി.എ ജില്ല ചെയര്‍മാന്‍ കെ.എസ്. അജി അറിയിച്ചു. ദേവികുളം മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍.എം ധനലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക സാങ്കേതിക പിഴവിനെ തുടർന്ന് തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
മണ്ഡലത്തിൽ ആകെ മൂന്ന് സ്ഥാനാർത്ഥികളുടെ പത്രികകളാണ് തള്ളിയത്. എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധം അറിയിച്ചു. വരണാധികാരി ഭരണപക്ഷത്തിന്റെ ആളായതായി ബിജെപി വിമർശിച്ചു.
Discussion about this post