അഗർത്തല: അതിർത്തി വഴി കന്നുകാലിക്കടത്ത് നടത്തിയ ബംഗ്ലാദേശ് സ്വദേശിയെ വധിച്ച് ബി എസ് എഫ്. ബംഗ്ലാദേശ് സ്വദേശി ബപ്പ മിയാനെയാണ് ബി എസ് എഫ് വധിച്ചത്. വടക്കൻ തിപുരയിലെ യാക്കൂബ് നഗർ ഗ്രാമത്തിലെ ഇൻഡോ- ബംഗ്ലാദേശ് അതിർത്തിയിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.
ബപ്പ മിയാന്റൈ നേതൃത്വത്തിലുള്ള സംഘം അതിർത്തി വഴി കന്നുകാലികളെ കടത്താൻ ശ്രമിക്കുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇത് തടയാനായി സംഘത്തിന്റെ അടുത്തെത്തിയ ഉദ്യോഗസ്ഥരെ സംഘം കൈയിൽ കരുതിയിരുന്ന ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ബപ്പ മിയാൻ കൊല്ലപ്പെടുകയായിരുന്നു.
ഇതോടെ സംഘാംഗങ്ങൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ബി എസ് എഫ് അറിയിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.










Discussion about this post