പത്തനംതിട്ട: ബിജെപിക്ക് മതന്യൂനപക്ഷങ്ങളുടെ പൂർണ്ണ പിന്തുണയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഭാ തര്‍ക്കത്തില്‍ പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയില്ല. പരിഹാരത്തിന് കുറുക്കുവഴികളില്ലെന്നും അദ്ദേഹം അറിയിച്ചു.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ശക്തമായ നിലപാട് എടുത്തു. ശബരിമലയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാരാണെന്ന് എന്‍എസ്എസിന് അറിയാം. താന്‍ കോന്നിയില്‍ ജയിച്ചാല്‍ കോന്നി സുരേന്ദ്രൻ എന്ന ആനയെ തിരികെ എത്തിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ സിപിഎം വിശ്വാസികളെ വീണ്ടും കബളിപ്പിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനും, സി.പി.എമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്നും സി.പി.എമ്മിന്റെ തനിനിറം യെച്ചൂരിയുടെ പ്രസ്താവനയോടെ പുറത്തായെന്നും അദ്ദേഹം പറഞ്ഞു.
കണക്കുകളിലും സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളിലും കണ്ണ് വെച്ച് കെ സുരേന്ദ്രൻ രണ്ടും കൽപ്പിച്ച് കോന്നിയിൽ പട നയിക്കുമ്പോൾ അങ്കലാപ്പിലാണ് ഇരുമുന്നണികളും.












