തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രന്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്മാരായി മാറുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണ്. മന്ത്രിക്കെതിരായ പൂതന പ്രയോഗം തിരുത്തില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. കഴക്കൂട്ടത്തെ ബിജെപി മണ്ഡലം കൺവൻഷനിൽ കേന്ദ്ര മന്ത്രി വി മുരളീധരന്റെ സാന്നിദ്ധ്യത്തിലായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രയോഗം.
കടകംപള്ളിക്കെതിരായ മത്സരം ഈശ്വര നിയോഗമാണെന്നും ധര്‍മ്മയുദ്ധമാണ് കഴക്കൂട്ടത്ത് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അതില്‍ നിമിത്തമാകാന്‍ സാധിച്ചത് ഈശ്വരേച്ഛയാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിനൊപ്പം എന്‍ഡിഎ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post