2019-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്നു അവാര്‍ഡുകളാണ് പ്രിയദര്ശന് സംവിധാനം ചെയ്ത ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ നേടിയത്. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്കാരം, മികച്ച സ്പെഷല്‍ ഇഫക്ട്സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരം നേടിയിരിക്കുന്നത്.
പ്രിയദര്‍ശന്റെ ചിത്രത്തിലൂടെ മികച്ച സ്പെഷല്‍ ഇഫക്ട്സിനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് മകനായ സിദ്ധാര്‍ത്ഥ് പ്രിയദര്ശന്. അച്ഛനെയും സഹോദരനെയും അഭിനന്ദിച്ചുകൊണ്ട് നടി കല്യാണി പ്രിയദര്ശന് കുറിപ്പ് പങ്കുവെച്ചു. ‘നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. ഇതാദ്യമായാണ് ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ചെത്തുന്നത്. ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല,’ എന്നാണ് കല്യാണി കുറിക്കുന്നത്.
മികച്ച സ്പെഷല്‍ ഇഫക്ട്സിനുള്ള പുരസ്കാരം നേടിയത് പ്രിയദര്‍ശന്റെ മകനായ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ്. സുജിത് സുധാകരനും വി ശശിയുമാണ് മികച്ച കോസ്റ്റ്യം ഡിസൈനിനുള്ള പുരസ്കാരം നേടിയത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രങ്ങളിലൊന്നാണ്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്ജുന്, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വന്‍താരനിര അണിനിരക്കുന്നുണ്ട്.
Discussion about this post