ഡൽഹി: ഇന്ത്യൻ പ്രതിരോധ സേനകൾക്കായി പ്രത്യേക വാഹനങ്ങൾ നിർമ്മിക്കാൻ 1056 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ട് മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ്. കരാറിന്റെ ഭാഗമായി 1300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങളാണ് മഹീന്ദ്ര നിർമ്മിക്കുന്നത്. സേനാനീക്കങ്ങൾക്കും പ്രതിരോധ സാമഗ്രികളുടെ ഗതാഗതത്തിനുമാണ് സൈന്യം ഈ വാഹനങ്ങൾ ഉപയോഗിക്കുക.
ഈ വർഷം തന്നെ ഈ വാഹനങ്ങൾ സൈന്യത്തിന് ലഭ്യമായി തുടങ്ങും. നാല് വർഷത്തിനുള്ളിൽ കരാർ പ്രകാരമുള്ള മുഴുവൻ വാഹനങ്ങളും സൈന്യത്തിന് നിർമ്മിച്ചു നൽകുമെന്ന് മഹീന്ദ്ര അറിയിച്ചു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായാണ് ഈ കരാറിൽ കമ്പനി ഏർപ്പെട്ടിരിക്കുന്നതെന്ന് മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ചെയർമാൻ എസ് പി ശുക്ല അറിയിച്ചു. ഇന്ത്യയിൽ സൈനിക ആവശ്യങ്ങൾക്കായി സ്വകാര്യ മേഖലയുമായി ഏർപ്പെടുന്ന സുപ്രധാനമായ കരാറാണ് ഇത്.
ആഫ്രിക്കയിലും ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൗത്യങ്ങൾക്കും നിലവിൽ മഹീന്ദ്രയുടെ സൈനിക വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയുടെ അയൽ രാജ്യങ്ങളും സൈനിക ആവശ്യങ്ങൾക്കായി ഈ വാഹനങ്ങൾ വാങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇവ കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
Discussion about this post