ഡൽഹി ; ജസ്റ്റിസ് എൻ വി രമണയെ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തു . നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് രമണയുടെ പേര് ശുപാർശ ചെയ്തത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എൻ വി രമണ. പിൻഗാമിയെ ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നതിന്റെ മറുപടിയായാണ് ബോബ്ഡെ രമണയുടെ പേര് ശുപാർശ ചെയ്തത്.
1957 ഓഗസ്റ്റ് 27-ന് ജനിച്ച അദ്ദേഹത്തിന് 2022 ഓഗസ്റ്റ് 26 വരെ സർവീസാണ് ബാക്കിയുള്ളത്. 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കർഷക കുടുംബത്തിലായിരുന്നു ജനനം.
Discussion about this post