കണ്ണൂർ: കണ്ണൂരിൽ വെടിവെപ്പ്. അയല്‍വാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിൽ ഒരാൾ മരിച്ചു.
കാനംവയല്‍ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാ(ബേബി)ണ് മരിച്ചത്. കണ്ണൂര്‍ ചെറുപുഴയില്‍ ഇന്ന് രാവിലെ എട്ടുമണിക്കാണ് സംഭവം.
അയല്‍വാസി ടോമിയുടെ വെടിയേറ്റാണ് മരണം. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിനാണ് വെടിയുതിര്‍ത്തത് എന്നാണ് വിവരം. സെബാസ്റ്റ്യനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതി ടോമി ഒളിവിലാണ്. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Discussion about this post