ഗുവാഹത്തി: തന്റെ സര്‍ക്കാര്‍ സ്നേഹത്തിനെതിരല്ലെന്നും എന്നാല്‍, ജിഹാദിനെതിരാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. അസമില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ലൗ ജിഹാദ് സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഞങ്ങള്‍ സ്നേഹത്തിനെതിരല്ല. എന്നാല്‍, ജിഹാദിനെ എതിര്‍ക്കും. സ്നേഹിച്ചതിന് ശേഷം പേരുമാറ്റിയും മറ്റും വിശ്വാസവഞ്ചന കാണിക്കുന്നതിനെ അംഗീകരിക്കുന്നില്ല. മതസ്വാതന്ത്ര്യത്തിനുള്ള നിയമം മധ്യപ്രദേശില്‍ ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അത് അസമിലും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
സ്നേഹത്തിന്റെ പേരില്‍ ഒരാളെ വഞ്ചിക്കുന്നതിനെ എതിര്‍ക്കുമെന്നും ശിവരാജ് സിങ് ചൗഹാന് കൂട്ടിച്ചേര്‍ത്തു.
Discussion about this post