Friday, April 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Entertainment

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ സിനിമ റിലീസിനൊരുങ്ങുന്നു; ഹൈലൈറ്റായി മഞ്ജുവിന്റെ ആക്ഷൻ​രം​ഗങ്ങൾ

by Brave India Desk
Mar 26, 2021, 01:15 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

മലയാളത്തിന്റെ ലേഡിസൂപ്പർസ്റ്റാർ മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രം ചതുര്‍മുഖം റിലീസിന് ഒരുങ്ങുന്നു. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ സിനിമയാണ് ചതുര്‍മുഖം.

‘ചതുര്‍മുഖ’ത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാധവന്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ജിത്തു ജോസഫ് തുടങ്ങി സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖരാണ് അവരുടെ ഒഫിഷ്യല്‍ പേജിലൂടെ പങ്കുവെച്ചത്. അതിന് പിന്നാലെ എന്താണ് ടെക്‌നോ ഹൊറര്‍ എന്ന ചര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

ഫിക്ഷന്‍ ഹൊററിന്റെ ഒരു ഉപവിഭാഗമാണ് ടെക്‌നോ ഹൊറര്‍. ഭയത്തിന്റെ മുഖ്യകാരണം ആധുനികശാസ്ത്രവും ടെക്‌നോളജിയും ആയി അവതരിപ്പിക്കപ്പെടുന്ന സിനിമകളാണ് ഈ വിഭാഗത്തിൽ വരുന്നത്. പ്രധാനമായും ഹോളിവുഡ്, ജാപ്പനീസ് ഫിലിം മേക്കേര്‍സാണ് ഈ ഴോണറിലെ സിനിമകള്‍ എടുത്തിട്ടുള്ളത്. പതിവു ഹൊറര്‍ സിനിമകളിലെ പോലെ സാരിയുടുത്ത പ്രേതമോ, പ്രേതബാധയുള്ള വീടോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന ചതുര്‍മുഖം, ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

തേജസ്വിനി എന്ന കഥാപാത്രമായി മഞ്ജുവും, ആന്റണിയായി സണ്ണിവെയ്നും, ക്ലെമെന്റായി അലന്‍സിയറും ചിത്രത്തിൽ വേഷമിടുന്നു. ഇവരിലൂടെയാണ് കഥ പുരോ​ഗമിക്കുന്നത്.

സഹപാഠികളായ തേജസ്വിനിയും ആന്റണിയും ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സിന്റെ ബിസിനസ്സ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ കോളേജ് അധ്യാപകനായ ക്ലെമെന്റ് കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണസാഹചര്യവും അതിന്റെ തുടര്‍ച്ചയായുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.

ഈ മൂന്നു മുഖങ്ങള്‍ കൂടാതെ സിനിമയുടെ പേരു സൂചിപ്പിക്കുന്നതു പോലെ നാലാമതൊരു മുഖം കൂടി സിനിമയിലുണ്ട്. അതൊരു രൂപമാകാം വസ്തുവാകാം വ്യക്തിയാവാം. പേരിലെ നിഗൂഢത സിനിമയിലെ പ്രേതത്തിന്റെ കാര്യത്തിലും ഉണ്ട്. ചതുര്‍മുഖത്തിലെ ‘വില്ലന്‍’ അഥവാ ‘പ്രേതം’ ആരാണെന്ന കാര്യവും ഇതു വരെ പുറത്ത് വിട്ടിട്ടില്ല.

നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരാനിര തന്നെ ചിത്രത്തിലുണ്ട്. അവരിൽ ആരുമാകാം ആ പ്രേതം. സിനിമ ഇറങ്ങുന്ന വരെ എല്ലാമൊരു സസ്‌പെന്‍സ് ആയി ഇരിക്കട്ടെ എന്നാണ് അണിയറക്കാര്‍ പറയുന്നത്.

അഞ്ചര കോടി മുതല്‍മുടക്കില്‍ വിഷ്വല്‍ഗ്രാഫിക്‌സിനും സൌണ്ട് ഡിസൈനിംഗിനും പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ പ്രധാന ഹൈലൈറ്റ് തന്നെ ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്ഷന്‍ രം​ഗങ്ങളാണ്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ്. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.

 

 

Tags: MAINtechno horror movie
ShareTweetSendShare

Discussion about this post


Related News

ആരാധകർക്ക് മോഹൻലാലിന്റെ വിഷു സമ്മാനം; ആവേശം വിതറി ആറാട്ടിന്റെ ടീസർ പുറത്ത് (വീഡിയോ കാണാം)

‘ദി പവർഹൗസ് ഈസ് ബാക്ക്‘; പ്രേക്ഷകർക്ക് ആവേശമായി സുരേഷ് ഗോപി ചിത്രം കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നടനും സംവിധായകനുമായ കുമരജൻ തൂങ്ങി മരിച്ച നിലയിൽ

കോവിഡിന് പിന്നാലെ ന്യൂമോണിയയും; ശബ്ദം നഷ്ടപ്പെട്ട് മരണത്തിനും ജീവിതത്തിനുമിടയില്‍ മണിയന്‍പിള്ള രാജു

Next Post

ഇരട്ടവോട്ട് പരാതി; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

Latest News

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

മികച്ച ബൗളിംഗുമായി ഉനദ്കട്ട്, അർദ്ധസെഞ്ചുറിയുമായി പന്ത്; രാജസ്ഥാന് 148 റൺസ് വിജയലക്ഷ്യം

മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തൽ; വിദേശ മാധ്യമങ്ങള്‍ക്ക് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി ചൈന

‘കിഴക്കൻ ലഡാക്കിൽ ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടി‘; വ്യോമസേനക്ക് അഭിനന്ദനങ്ങളുമായി രാജ്നാഥ് സിംഗ്

ജീര്‍ണ്ണാവസ്ഥയിലുള്ള ഹിന്ദു ക്ഷേത്രങ്ങളെ പുനർനിർമ്മിക്കാനൊരുങ്ങി ബിജെപി

യൂണിവേഴ്‌സിറ്റി കോളേജിലെ ആക്രമണം: എസ്എഫ്ഐ നേതാക്കളടക്കം ഏഴ് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News