അഗർത്തല: ത്രിപുരയിൽ വാഹനാപകടം. അപകടത്തിൽ അഞ്ച് ബിജെപി പ്രവർത്തകർ മരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകരാണ് മരിച്ചത്.
കിഴക്കൻ ത്രിപുരയിലെ നൂതൻ ബസാർ പ്രദേശത്ത് ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. ബിജെപി പ്രവർത്തകർ സഞ്ചരിക്കുകയായിരുന്ന മിനി ട്രക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഒരു മരത്തിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.
അപകടത്തിൽ ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവർത്തകരുടെ മരണത്തിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് അനുശോചനം രേഖപ്പെടുത്തി.
Discussion about this post