പശ്ചിമ ബംഗാളിൽ വൻഭൂരിപക്ഷം നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 200-ലധികം സീറ്റുമായി ബംഗാളിൽ ബിജെപി അധികാരത്തിലെത്തും. എൻഡിഎ ആദ്യഘട്ട വോട്ടെടുപ്പിൽ 26 മുതൽ 30 വരെ സീറ്റ് നേടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരണം ബംഗാൾ ജനത ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.
അസമിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 47-ൽ 37 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു.
വളരെക്കാലത്തിന് ശേഷം സമാധാനപരമായി വോട്ടെടുപ്പ് നടന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ആരും മരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post