പത്തനംതിട്ട: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത് വന്നതിന്റെ പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
” വ്യക്തമായ മൊഴി ഉണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ തുടര്‍ നടപടി സ്വീകരിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കള്ളനും പൊലീസും കളി നടക്കുകയാണ്. ഇ ഡിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണമെല്ലാം ഈ ഒത്തുകളിയുടെ ഭാഗമാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് അന്വേഷണമോ തുടര്‍ നടപടികളോ ഉണ്ടാകുന്നില്ല ” ചെന്നിത്തല ചോദിച്ചു.
Discussion about this post