തൃശൂർ: കുന്നംകുളത്ത് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർ പിടിയിൽ. അടുപ്പൂട്ടി സീനിയര്‍ ഗ്രൗണ്ടിന് സമീപം കൊട്ടാരത്തില്‍ സുധാകരെന്റ മകന് സുമേഷിനെ ആക്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായിരിക്കുന്നത്.
കുന്നംകുളം സീനിയര്‍ ഗ്രൗണ്ടിനു സമീപം മുകിലശ്ശേരി ബിജു (48), കാട്ടകാമ്പാൽ ചിറയന്‍കാട് നടുവില്‍പ്പാട്ട് ശ്രീജിത്ത് (30) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്ത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രമാണിച്ച് സിപിഎം പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി പ്രവർത്തകർക്കെതിരെ പരസ്യമായി അക്രമം അഴിച്ചു വിടുകയാണ്. തിരുവനന്തപുരത്തും കണ്ണൂരും വനിതാ സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികൾക്കിടെ സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചു വിട്ടത് ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post