ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടുപ്പക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കണിച്ചുകുളങ്ങര, നീരേറ്റുപുറം, പുറക്കാട് ജംഗ്ഷൻ, പള്ളിപ്പാട്, കുറത്തികാട് ജംഗ്ഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൂഢാലോചനക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശ ട്രോളറുകള്‍ക്ക് കടല്‍ തീറെഴുതിക്കൊടുത്ത കരാറിന് അനുമതി നല്കിയപ്പോള് കൈപൊക്കിയ എം.പിയാണ് ചെന്നിത്തലയെന്നും, വിടുവായത്തം പറയുന്നതിനെ സൂചിപ്പിക്കുന്ന പഴഞ്ചൊല്ലായി ചെന്നിത്തല മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരട്ടവോട്ടില്‍ നടപടി സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും , രണ്ടിടത്ത് വോട്ട് കണ്ടെത്തിയാല്‍ അത് തിരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post