അഹമ്മദാബാദ്: മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഗുജറാത്തും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 2003ലെ മതസ്വാതന്ത്ര്യ നിയമം ഗുജറാത്ത് സര്‍ക്കാര്‍ മാറ്റം വരുത്തുന്നു. ഗുജറാത്തിലെ മതസ്വതന്ത്ര്യ നിയമത്തില്‍ 2006യില്‍ ഭേദഗതി വരുത്തിയിരുന്നു. അതിന്‌ശേഷം ഇപ്പോഴാണ് ഈ നിയമത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്താന്‍ തയ്യാറാകുന്നത്. മുഖ്യമന്ത്രി വിജയ് രൂപാനി തന്നെയാണ് നിയമഭേദഗതി മുന്നോട്ട് വച്ചിരിക്കുന്നത്.
ബില്ല് ഗുജറാത്ത് നിയമസഭയുടെ ബജറ്റ് സെക്ഷനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ലൗ ജിഹാദിനെതിരെ ബി.ജെ.പി ദേശീയതലത്തില്‍ തന്നെ നിലപാട് ശക്തമാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയമവുമായി രംഗത്ത് വരുന്നത്
യുവതികളെ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം മതപരിവര്‍ത്തനം നടത്തിയാല്‍ അഞ്ച് വര്‍ഷം തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ലഭിക്കും. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തുന്നതെങ്കില്‍ കുറ്റവാളികള്‍ക്ക് ഏഴു വര്‍ഷം തടവും മൂന്നു ലക്ഷം രൂപവരെ പിഴയും ലഭിക്കും. എസ്.സി, എസ്.ടി വിഭാഗത്തിലെ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തിയാലും ഏഴു വര്‍ഷമാണ് തടവ് ശിക്ഷ.
Discussion about this post