കൊൽക്കത്ത: തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് മുൻ ക്രിക്കറ്റ് താരവും, ബിജെപി സ്ഥാനാർത്ഥിയുമായ അശോക് ഡിൻഡയുടെ സുരക്ഷ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡിൻഡയ്ക്ക് വൈ പ്ലസ് വിഭാഗത്തിൽപ്പെട്ട സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ ഉത്തവിട്ടു. കഴിഞ്ഞ ദിവസം പ്രചാരണത്തിനിടെയായിരുന്നു ഡിൻഡയെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ചത്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മൊയ്‌ന നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാണ് ഡിൻഡ. സിആർപിഎഫ് അകമ്പടിയോട് കൂടിയ സുരക്ഷയാണ് അദ്ദേഹത്തിന് നൽകുക. വ്യാഴാഴ്ചയാണ് ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.
പ്രചാരണം കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്ന ഡിൻഡയെ കഴിഞ്ഞ ദിവസം വൈകീട്ടോടെ വഴിയിൽ തടഞ്ഞു നിർത്തി തൃണമൂൽ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ വാഹനം പൂർണ്ണമായി തകർന്നു. ഡ്രൈവർക്കും ഡിൻഡയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു.
Discussion about this post