ശ്രീനഗർ: ജമ്മു കശ്മീരിൽ ബിജെപി നേതാവിന്റെ വീടിന് നേർക്ക് ഭീകരാക്രമണം. ആക്രമണത്തിൽ സുരക്ഷാ ഭടന് വീരമൃത്യു.
ബിജെപി നേതാവ് അന്‍വര്‍ ഖാന്റെ ശ്രീനഗറിലെ നൗഗാമിലുള്ള വസതിക്കുനേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസ് അഹമ്മദ് എന്ന സുരക്ഷാ ഭടനാണ് വീരമൃത്യു വരിച്ചത്. ബിജെപിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയാണ് അന്‍വര്‍ ഖാന്‍.
2018-ല്‍ പുല്‍വാമ ജില്ലയിലെ ഖാന്‍മോഹ് പ്രദേശത്തുവച്ച് ഭീകരര്‍ നടത്തിയ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ബിജെപി നേതാവാണ് അൻവർ ഖാൻ. അന്നും സുരക്ഷാ ഭടന് മാരകമായി പരിക്കേറ്റിരുന്നു.
Discussion about this post