തായ്വാനിൽ ട്രെയിൻ പാളം തെറ്റി വൻ ദുരന്തം. 350 യാത്രക്കാരുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തിൽ 48 യാത്രക്കാർ മരിച്ചതായും 66 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു വാഹനം അലക്ഷ്യമായി പാർക്ക് ചെയ്തിരുന്നു. ഇത് റെയിൽ പാളത്തിലേക്ക് ഇറങ്ങി വന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. മറ്റ് കാരണങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ആശുപത്രികളോട് സജ്ജമായിരിക്കാൻ സർക്കാർ നിർദ്ദേശിച്ചു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിലായിരുന്നു അപകടമെന്നതിനാൽ രക്ഷാപ്രവർത്തകർക്ക് സംഭവ സ്ഥലത്തെത്തുവാൻ പ്രയാസം നേരിട്ടു. ഇത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതായും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post