ശ്രീനഗർ: കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് 30നായിരുന്നു അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ശ്രീനഗറിലെ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.
അദ്ദേഹത്തിന് വിദഗ്ധ പരിചരണം ലഭ്യമാക്കുന്നതിന് വേണ്ടി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് മകനും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള അറിയിച്ചു.
ഫറൂഖ് അബ്ദുള്ള വേഗം രോഗമുക്തനാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയാണെന്നും ഒമർ അബ്ദുള്ളയ്ക്ക് അറിയിച്ച ട്വിറ്റർ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post