ഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ മൂന്ന് കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി. തൃണമൂൽ വക്താവ് കുനാൽ ഘോഷ്, എം പി ശതാബ്ദി റോയ്, ദേബ്ജാനി മുഖർജി എന്നിവർക്കെതിരെയാണ് നടപടി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി. ഇതോടെ കേസിൽ ആകെ കണ്ടു കെട്ടിയത് 600 കോടി രൂപയുടെ സ്വത്തുക്കളാണ്. നിക്ഷേപങ്ങൾക്ക് അസാധാരണമായ ഉയർന്ന പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
മുൻ തൃണമൂൽ എം പിയായിരുന്ന കുനാൽ ഘോഷ് ഒരു വാർത്താ ചാനലിന്റെയും പത്രത്തിന്റെയും ഉടമസ്ഥനാണ്. ശാരദ ഗ്രൂപ്പിന്റെ ഡയറക്ടറാണ് ദേബ്ജാനി മുഖർജി.
Discussion about this post