അയോധ്യ: അയോധ്യയിൽ ശ്രീരാമന്റെ വനയാത്രാ പാത പുനർനിർമ്മിക്കാൻ കേന്ദ്ര സർക്കാർ. ‘രാം വൻ ഗമൻ മാർഗ്‘ പദ്ധതിക്കായി 210 കിലോ മീറ്റർ പാത നിർമ്മിക്കാൻ ധാരണയായി. സീതാ ദേവിയോടും ലക്ഷ്മണനോടുമൊപ്പം ശ്രീരമാൻ വനയാത്രയ്ക്ക് പോയ പാതയാണ് അയോധ്യയിൽ പുനർനിർമ്മിക്കുന്നത്.
210 കിലോമീറ്റർ ദൈർഘ്യമുള്ള പാത അയോധ്യയെയും ചിത്രകൂടത്തെയും ഫൈസാബാദിനെയും സുൽത്താൻപുരിനെയും പ്രതാപ്ഗഢിനെയും ജെത്വാരയെയും ശൃഗ്വേർപുരിനെയും മഞ്ജാൻപുരിനെയും രാജപുരിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതായിരിക്കും.
ദേശീയ പാത 28, 96, 731എ എന്നിവയിലൂടെ പാത കടന്ന് പോകും. പാതയുടെ 38 കിലോമീറ്ററും കടന്ന് പോകുന്നത് ഉത്തർ പ്രദേശിലെ ചിത്രകൂട് ജില്ലയിലൂടെയാകുമെന്ന് ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു.
രാം വൻ ഗമൻ മാർഗ് പദ്ധതിക്കായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കഴിഞ്ഞ വർഷം ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്നും ഉപദേശം തേടിയിരുന്നു.
പതിനാല് വർഷത്തെ വനവാസത്തിനായി ശ്രീരാമൻ യാത്രയായി എന്ന് വിശ്വസിക്കപ്പെടുന്ന പാതയാണ് രാം വൻ ഗമൻ മാർഗ്.












