കൊല്ലം: ചവറയിൽ സൗജന്യമായി മദ്യം വിതരണം ചെയ്ത് ജനവിധി അട്ടിമറിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നതായി ആരോപണം. ഇത് സംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കി. വിഡിയോ ദൃശ്യങ്ങള്‍ സഹിതമാണു പരാതി നല്‍കിയിരിക്കുന്നത്.
സ്ഥാനാര്‍ത്ഥിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ ഹോട്ടലുകള്‍ വഴി ടോക്കണ്‍ നല്‍കിയാണ് മദ്യം വിതരണം ചെയ്യുന്നത്. ഇതു കൂടാതെ വാഹനങ്ങളില്‍ മദ്യം എത്തിച്ചു നല്‍കുന്നതായും പരാതിയിൽ പറയുന്നു. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എല്‍ഡിഎഫ് ശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ബാറുകളില്‍ നിന്നും വോട്ടര്‍മാര്‍ക്കിടയിലേക്ക് അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണെന്നും അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് മൂന്ന് ബാറുകളിലും നടക്കുന്നതെന്നും ഷിബു ബേബിജോണ്‍ ആരോപിക്കുന്നു.












