കേരളത്തിനൊപ്പം തന്നെ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ വോട്ടെടുപ്പ് ദിവസവും വോട്ടര്‍മാര്‍ക്ക് പണം നല്‍കി വോട്ട് നേടുകയാണ് ഡിഎം കെയെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ഥിയും സിനിമ താരവുമായ ഖുഷ്ബു രംഗത്ത് വന്നു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
“ഡിഎംകെയില്‍ നിന്നുള്ള ആളുകള്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടെത്തി. ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ഡിഎംകെ ജയിക്കാന്‍ പല വക്ര ബുദ്ധിയും ഉപയോഗിക്കുകയാണ്,” ഖുഷ്ബു പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഖുഷ്ബു കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ബിജെപിയിലെത്തിയത്.
അതേസമയം ദ്രാവിഡ പാര്‍ട്ടികളും ബിജെപിയും ആളുകള്‍ക്ക് പണം നല്‍കിയെന്ന ആരോപണവുമായി കമല്‍ ഹസനും രംഗത്തെത്തി. കോയമ്പത്തൂരിലടക്കം വലിയ രീതിയില്‍ പാര്‍ട്ടികള്‍ പണം എറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പണത്തിന് വേണ്ടി വോട്ട് വില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post