ഡല്‍ഹി: ബിജെപി 41-ാം സ്ഥാപന ദിനത്തില്‍ ദേശീയ ആസ്ഥാനത്തെ ചടങ്ങില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ ഉയര്‍ത്തിക്കാട്ടിയാണ് നരേന്ദ്ര മോദി പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്നത്.
”വ്യക്തിയേക്കാള്‍ വലുതാണ് പ്രസ്ഥാനം. പ്രസ്ഥാനത്തേക്കാള്‍ വലുതാണ് രാഷ്ട്രം എന്നതില്‍ അടിയുറച്ചു നില്‍ക്കുന്നതിനാലാണ് ബി.ജെ.പിയ്ക്ക് മുന്നേറാന്‍ കഴിയുന്നതും, ഇന്ത്യയുടെ വിജയത്തിന്റെ ചാലകശക്തിയാകാന്‍ സാധിക്കുന്നതും. ഈ മഹത്തായ പാരമ്പര്യം ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചപ്പോഴേ പിന്തുടരുന്ന പാരമ്പര്യമാണ്.” അദ്ദേഹം പറഞ്ഞു.
എല്‍ കെ അദ്വാനിയും, മുരളീ മനോഹര്‍ ജോഷിയും ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കായി ഭാരതം മുഴുവന്‍ നടത്തിയ പ്രയാണത്തെ പ്രകീര്‍ത്തിച്ച അദ്ദേഹം, രാജ്യത്തെ ഒന്നാക്കാനും ജമ്മുകശ്മീരിലെ 370-ാം വകുപ്പ് എടുത്തുകളയുന്നതിലും ശ്യാമപ്രസാദ് മുഖര്‍ജി നല്‍കിയ പ്രേരണയാണ് ബിജെപിയെയും കേന്ദ്രസര്‍ക്കാറിനെയും നയിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post