അസം/ കൊല്‍ക്കത്ത: വിവിധ ഘട്ടങ്ങളിലായി അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ ജനവിധി തേടുന്ന ചൊവ്വാഴ്ച മികച്ച പോളിങ്. കേരളത്തിനു പുറമെ പശ്ചിമ ബംഗാള്‍, ആസാം, കേരള, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 824 മണ്ഡലങ്ങളില്‍ ചൊവ്വാഴ്ച മാത്രം 475 ഇടത്ത് പോളിങ് പുരോഗമിക്കുകയാണ്.
മൂന്നാം ഘട്ട വോടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ 31 മണ്ഡലങ്ങളിലാണ് പോളിങ് അവസാന ഘട്ടത്തോടടുത്തുനില്ക്കുന്നത്. ഇവിടെ മാത്രം ഉച്ചയ്ക്ക് മൂന്നുമണി വരെ 68 ശതമാനമാണ് പോളിങ്. 126 മണ്ഡലങ്ങളുള്ള ആസാമില്‍ 40 എണ്ണം ചൊവ്വാഴ്ച ജനവിധി തേടുകയാണ്. ഇവിടെ ഉച്ചയ്ക്ക് മൂന്നുമണിവരെ 68 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ആസാമില്‍ ചൊവ്വാഴ്ച അവസാനിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ അഞ്ചു ഘട്ടങ്ങള്‍ കൂടി ബാക്കിയുണ്ട്.
ബംഗാളില്‍ തൃണമൂലും ബി ജെ പിയും തമ്മിലാണ് മുഖ്യ മത്സരമെങ്കില്‍ ആസാമില്‍ ബി ജെ പിയുടെ മറുവശത്ത് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മഹാസഖ്യമാണ്. തമിഴ്നാട്ടില്‍ 234 സീറ്റിലേക്കും ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 54 ശതമാനമാണ് സംസ്ഥാനത്ത് പോളിങ്. പുതുച്ചേരിയില്‍ 67 ശതമാനവും കേരളത്തില്‍ 59 ശതമാനവുമാണ്.
Discussion about this post