മുംബൈ: പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ആദ്യ വായ്പാനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. പലിശ നിരക്കുകളിൽ മാറ്റമില്ല. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ 4 ശതമാനമായി തുടരും. റിസര്‍വ് ബാങ്കിന് നല്‍കുന്ന വായ്പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നടപ്പുസാമ്പത്തിക വർഷം രാജ്യം 10.50 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക് കൂട്ടൽ.
റിസർവ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് വായ്പ നയത്തിന് രൂപം നല്‍കിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ കൊവിഡ് വ്യാപനം കൂടുന്നതും ഭാഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൊക്കെ സമ്പദ്ഘടനക്ക് ഭീഷണി ഉയർത്തുന്നതായാണ് നിഗമനം.
Discussion about this post