ഡൽഹി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തു വിട്ട് ഫോർബ്സ്. പട്ടികയിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. 8450 കോടി ഡോളർ (6.24 ലക്ഷം കോടി രൂപ) ആണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് പട്ടികയിൽ രണ്ടാമൻ.
എച്ച്.സി.എല്‍ സ്ഥാപകന്‍ ശിവ നാടാർ പട്ടികയിൽ മൂന്നാമതെത്തി. പട്ടികയിൽ ഇടം നേടിയ 140 ഇന്ത്യക്കാരുടെ ആകെ ആസ്തി 59,600 കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി തന്നെയാണ് ഏഷ്യയിലെയും ഏറ്റവും സമ്പന്നൻ. പെട്രോളിയം, പാചക വാതകം എന്നിവയ്ക്ക് പുറമെ ടെലികോം, ചില്ലറ വ്യാപാരം തുടങ്ങി വിവിധ മേഖലകളിലെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് മുകേഷ് അംബാനി.
അദാനി എന്‍റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുടെ മേധാവിയാണ് ഗൗതം അദാനി. കോവിഡിനുള്പെടെ വാക്സിനുകള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സൈറസ് പൂനാവാല, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസിന്റെ ദിലീപ് ഷാങ്വി എന്നിവരും പട്ടികയിലുണ്ട്.
രാധാകൃഷ്ണന് ദമാനി, ഉദയ് കോടക്, ലക്ഷ്മണ് മിത്തല്‍, കുമാര്‍ ബിര്‍ല, സുനില്‍ മിത്തൽ തുടങ്ങിയവരും പട്ടികയിലുണ്ട്.
Discussion about this post