അഴിമതി ആരോപണത്തില്‍ കുടുങ്ങി രാജിവെച്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് തിരിച്ചടി. സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് വിലയിരുത്തി. പൊലീസിനെ ഉപയോഗിച്ച് പണം പിരിച്ചെന്നായിരുന്നു അനില്‍ ദേശ്മുഖിനെതിരെ ഉയര്‍ന്ന ആരോപണം.
മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ആണ് അനില്‍ ദേശ്മുഖിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിനെതുടര്‍ന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ദേശ്മുഖിന് എതിരായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ സി.ബി.ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാന്‍ ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അനില്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം സി.ബി.ഐ. അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നുന്നതിനാലാണ് രാജിയെന്ന് അനില്‍ ദേശ്മുഖ് രാജിക്കത്തില്‍ വ്യക്തമാക്കി.
Discussion about this post