കോവിഡിന്‍റെ രണ്ടാം തരഗത്തിനിടെ നടക്കാനിരിക്കുന്ന പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ മെയില്‍ നടക്കാനിരിക്കുന്ന സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ പരീക്ഷകള്‍ മാറ്റിവെക്കുകയോ, പിന്‍വലിക്കുകയോ ചെയ്യണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.
പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ ഹരജിയാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. പരീക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള #cancelboardexams2021 എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍റിങ്ങാണ്. ഒരു മാസത്തേക്കെങ്കിലും പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് വിദ്യഭ്യാസമന്ത്രിക്ക് ഉള്‍പ്പടെ അപേക്ഷ നല്‍കിയിരിക്കുകയാണ് ഇവര്‍.
എന്നാല്‍ പരീക്ഷ മാറ്റിവെക്കുന്ന കാര്യത്തില്‍ നിലവില്‍ ആലോചനയില്ലെന്നാണ് സി.ബി.എസ്.ഇ, ഐഎസ്.സി ബോര്‍ഡുകളുടെ പ്രതികരണം. കോവിഡ് സുരക്ഷയൊരുക്കി പരീക്ഷ നടത്തുമെന്നും ബോര്‍ഡുകള്‍ അറിയിച്ചു. കോവിഡ് വ്യാപനം മുന്നില്‍ കണ്ട്, നേരത്തെയുണ്ടായിരുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും 40 മുതല്‍ 50 ശതമാനം വരെ വര്‍ധന ഉണ്ടായിരിക്കും. ഇതുമൂലം സാമൂഹ്യ അകലം ഉറപ്പിക്കാന്‍ സാധിക്കുമെന്നും, കോവിഡ് മാര്‍ഗരേഖ കണിശമായി പാലിക്കുമെന്നും സി.ബി.എസ്.ഇ പറഞ്ഞു.
കോവിഡ് ഭീതിയില്‍, കഴിഞ്ഞ വര്‍ഷത്തെ ബോര്‍ഡ് പരീക്ഷകള്‍ ആദ്യം മാറ്റി വെക്കുകയും, പിന്നീട് ക്യാന്‍സല്‍ ചെയ്യുകയുമായിരുന്നു. ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ഫലം പ്രഖ്യാപിച്ചത്.
Discussion about this post