കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെതിരെ പരാതി. ജെയ്ക്ക് മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയതായി കാട്ടി മന്നം യുവജന വേദിയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
യാക്കോബായ സഭയ്ക്ക് നിർണ്ണായക സ്വാധീനമുള്ള പുതുപ്പള്ളിയിൽ സഭയിലെ മെത്രാപ്പോലീത്തമാരുടെ ചിത്രങ്ങളോടൊപ്പം ജയ്ക്കിന്റെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പോസ്റ്ററുകളും ജെയ്ക്കിന് വോട്ട് തേടിയുള്ള വികാരിയുടെ ശബ്ദ സന്ദേശങ്ങളുമാണ് വിവാദമായിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് മന്നം യുവജന വേദി പരാതി നൽകിയിരിക്കുന്നത്.
ജെയ്ക്ക് മണര്‍കാട് പള്ളി അംഗമാണ്. ജെയ്ക്ക് വിജയിച്ചാല്‍ സഭാ തര്‍ക്കത്തില്‍ അനുകൂല നിയമ നിര്‍മാണം കൊണ്ടുവരുമെന്നായിരുന്നു മണര്‍കാട് പള്ളി സഹ വികാരിയുടെ ശബ്ദ സന്ദേശം.












