ഹൈദരാബാദ്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും വൻ തുക പിഴ ഈടാക്കാൻ തീരുമാനം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും ആയിരം രൂപ പിഴ ഈടാക്കാനാണ് തീരുമാനം. തെലങ്കാന സർക്കാരിന്റേതാണ് നടപടി.
തെലങ്കാനയിലെ ഓഫീസുകളിലും ഈ നിർദ്ദേശം ബാധകമാണ്. ഇതു സംബന്ധിച്ച് ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
അതേസമയം രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,52,879 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 839 പേർ മരിച്ചു.
രാജ്യത്ത് പത്ത് കോടിയിലേറെ പേര്‍ക്ക് ഇതിനോടകം വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post