കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ മാസങ്ങളുടെ ഇടവേളക്ക് ശേഷം ജില്ലയില്‍ കണ്ടയ്ന്മെന്റ് സോണുകള്‍ തിരിച്ചുവരുന്നു. കൊയിലാണ്ടി നഗരസഭയിലെ 24, ചോറാട് പഞ്ചായത്തിലെ രണ്ട്, കട്ടിപ്പാറയിലെ 12, മേപ്പയ്യൂരിലെ 12, ഒളവണ്ണയിലെ രണ്ട്, തിരുവള്ളൂരിലെ 19 എന്നീ വാര്‍ഡുകളാണ് ജില്ല കലക്ടര്‍ എസ്. സാംബശിവ റാവു കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചത്. കര്‍ശന നിയന്ത്രണങ്ങളുണ്ടെങ്കിലും ജനങ്ങള്‍ പാലിക്കുന്നില്ലെന്നും, അപകടകരമായ അവസ്ഥയിലേക്ക് പോകുന്നത് തടയാനാണ് നിയന്ത്രണങ്ങള്‍ കർശനമാക്കുന്നതെന്നും ജില്ല കലക്ടര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
കണ്ടയ്ന്മെന്റ് സോണുകളില്‍ എല്ലാ വിധ ഒത്തുകൂടലും കര്‍ശനമായി നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമവും ഇന്ത്യന്‍ പീനല്‍ കോഡും പ്രകാരമുള്ള ശിക്ഷ നല്‍കും. ജില്ലയില്‍ പരിശോധന, വാക്സിനേഷന് നിരക്കുകള്‍ കുറയുന്നതായി കലക്ടര്‍ പറഞ്ഞു. സമ്പർക്ക രോഗികളുടെയും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെയും എണ്ണം കൂടുകയുമാണ്.
ജില്ലയില്‍ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകീട്ട് അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു. പ്രവേശനം നിയന്ത്രിക്കാൻ സംവിധാനമുള്ള വിനോദ സഞ്ചാര മേഖലകളില്‍ ഒരേ സമയം 200 പേരില്‍ കൂടുതല്‍ പാടില്ലെന്നും ഉത്തരവിൽ പറയുന്നു .ഇക്കാര്യങ്ങളിൽ പോലീസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ ഉത്തരവിട്ടു.
ഏറാമല, തുറയൂര്‍, വില്യാപ്പള്ളി, ചോറോട്, പയ്യോളി, മൂടാടി, െകായിലാണ്ടി, വടകര, കൂത്താളി, കാക്കൂര്‍, കട്ടിപ്പാറ, അരിക്കുളം, മേപ്പയ്യൂര്‍, കീഴരിയൂര്‍, ചെങ്ങോട്ടുകാവ്, ഉള്ള്യേരി, എടച്ചേരി എന്നിവിടങ്ങളില്‍ നൂറ് കിടക്കകളില്‍ കുറയാത്ത ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്‍ററുകള്‍ ഒരുക്കണം. കോഴിക്കോട് കോര്‍പറേഷനില്‍ സാധ്യമയ എണ്ണം ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്‍ററുകള്‍ തയാറാക്കാനും കലക്ടര്‍ ഉത്തരവിട്ടു.
കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരെ ഇന്‍സിഡന്‍റല്‍ കമാന്‍ഡര്‍മാരായി നിയോഗിച്ചിട്ടുണ്ട് . കോഴിക്കോട് താലൂക്കില്‍ സബ് കലക്ടര്‍ ജി. പ്രിയങ്കയും വടകരയില്‍ അസി. കലക്ടര്‍ അനുപം മിശ്രയും താമരശ്ശേരിയില്‍ അസി.കലക്ടര്‍ ശ്രീധന്യ സുരേഷും കൊയിലാണ്ടി താലൂക്കില്‍ ഡെപ്യുട്ടി കലക്ടര്‍ അനിത കുമാരിയും ഇന്‍സിഡന്‍റല്‍ കമാന്‍ഡറുടെ ചുമതല വഹിക്കും.
Discussion about this post