യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമികവത്ക്കരണം ശക്തമാകുന്നുവെന്നും, ബ്രിട്ടന്, കാനഡ, ഓസ്ട്രേലിയ, യുഎസ് എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഒട്ടേറെ ക്രിസ്ത്യന്‍ പള്ളികള്‍ മസ്ജിദുകളാക്കി മാറ്റിയെന്നും റിപ്പോർട്ട്.
പള്ളികള്‍ വാങ്ങുന്നതിലും മസ്ജിദുകളാക്കി മാറ്റുന്നതിലും ആഫ്രിക്കന്‍ അറബ് മേഖലയില്‍ നിന്നും പടിഞ്ഞാറന്‍ മുസ്ലീം ഗ്രൂപ്പുകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നല്‍കുന്നുണ്ട്. കാനഡയില്‍ മാത്രം കഴിഞ്ഞ 20 വര്‍ഷത്തിനിടെ, 12 ഓളം പള്ളികള്‍ മസ്ജിദുകളാക്കി മാറ്റി. തുര്‍ക്കിയുടെ തലസ്ഥാന നഗരമായ ഇസ്താംബുളില്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കത്തീഡ്രല്‍ ആയി നിര്‍മ്മിച്ച ഹാഗിയ സോഫിയ പിന്നീട് ഒരു മുസ്ലിം പള്ളിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടതും ഇസ്ലാമിക വത്ക്കരണത്തിന്റെ ഭാഗമാണ്. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വെംബ്ലി സെന്‍ട്രല്‍ മസ്ജിദ് , കാനഡയില്‍, ടൊറന്റോയിലെ 56 ബൂസ്റ്റഡ് ഏവേയില്‍ സ്ഥിതിചെയ്യുന്ന മസ്ജിദ് , ലിങ്കണ് റോഡ് യുണൈറ്റഡിലെ മസ്ജിദ് എന്നിവയും ആദ്യ കാലത്ത് ക്രിസ്ത്യന്‍ പള്ളികളായിരുന്നു .
100 വര്‍ഷം മുൻപ് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ക്കായി നിര്‍മ്മിച്ച ലിങ്കണ് റോഡ് യുണൈറ്റഡ് ചർച്ചിൽ മസ്ജിദും, മദ്രസയുമാണ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. ഇപ്പോളത് വിന്ഡ്സറിന്റെ മുസ്ലിം സമൂഹത്തിന് അവകാശപ്പെട്ടതായി മാറി . മസ്ജിദ് നൂര്‍ ഉല് ഇസ്ലാം മദ്രസ, കള്‍ച്ചറല്‍ സെന്റര്‍ ഓഫ് വിന്‍ഡ്സര്‍ എന്നീ പേരുകളിലാണ് ഇപ്പോള്‍ ഇത് അറിയപ്പെടുന്നത്.
ക്രിസ്ത്യന്‍ പള്ളി അടച്ച് മസ്ജിദുകളായി മാറുന്ന പ്രവണത വളരെ ഭയാനകമാണെന്ന് യുണൈറ്റഡ് ചര്‍ച്ച് എസെക്സ് പ്രെസ്ബറ്ററിയുടെ ഫിനാന്‍സ് ആന്‍ഡ് പ്രോപ്പര്‍ട്ടി കമ്മിറ്റി ചെയര്മാന് റോസ് മിട്ടണ് പറയുന്നു . വിന്‍ഡ്സറില്‍ മാത്രം 2015 വരെ അസംപ്ഷന്‍, ഔര്‍ ലേഡി ഓഫ് റോസറി, സെന്റ് ബര്‍ണബാസ്, സെന്റ് റോസ്, സെന്റ് ആന്‍സ്, ക്രൈസ്റ്റ് ദി കിംഗ് എന്നീ പള്ളികള്‍ അടച്ചു പൂട്ടി .
ചര്‍ച്ച് ലീഡര്‍ഷിപ്പ് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സില്‍ പ്രതിവര്‍ഷം 4,000 പള്ളികളാണ് അടച്ചു പൂട്ടുന്നത്
Discussion about this post