കൊച്ചി: ബന്ധുനിയമനത്തില്‍ ലോകായുക്ത വിധിക്കെതിരെ ഉത്തരവിന്റെ സാധ്യത ചോദ്യം ചെയ്ത് മന്ത്രി കെടി ജലീല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ ലോകായുക്ത ഉത്തരവിലെ തുടര്‍നടപടികള്‍ സ്റ്റെ ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു.നാളെയാണ് ഹര്‍ജി പരിഗണിക്കുന്നത്.
ബന്ധുനിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും വഴി ജലീല്‍ സത്യപ്രതിജ്ഞ ലംഘനവം നടത്തിയതായി ലോകായുക്ത ഡിവിഷന് ബെഞ്ച് വിധി പ്രഖ്യാപിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹരുണ്‍ ഉല് റഷീദും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ജലീലിന്റെ ജേഷ്ഠന്റെ മകന് കെ ടി അദീപിനെ ന്യൂനപക്ഷ വികസന കോര്പ്പറേഷന് ജനറല്‍ മാനേജറായി നിയമിച്ചത് യോഗ്യതകളില്‍ ഇളവ് നല്‍കിയാണെന്നും, സ്വജനപക്ഷപാതം കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാണിച്ച് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്കിയ പരാതിയിലാണ് വിധി. വിവാദം ഉടലെടുത്തപ്പോള്‍ തന്നെ കെ ടി അദീപ് സ്ഥാനം രാജിവച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജെലീലിനെതിരായ ലോകായുക്ത ഉത്തരവ് ഇന്ന് സര്‍ക്കാരിന് കൈമാറും. ഉത്തരവ് കൈപ്പറ്റിയതിന് ശേഷം മുഖ്യമന്ത്രി നടപടി എടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നാണ് പരാതിക്കാരുടെ പ്രതികരണം. ജലീലിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജലീല്‍ രാജി വെക്കേണ്ട ആവശ്യമില്ല എന്നായിരുന്നു നിയമമന്ത്രി എകെ ബാലന് പ്രതികരിച്ചത്. കീഴ് കോടതി വിധിയില്‍ ആരും രാജിവെച്ച ചരിത്രം കേരളത്തില്‍ ഇല്ലെന്നും ബാലന് കൂട്ടിച്ചേര്‍ത്തു.
Discussion about this post