ഡൽഹി: സൈന്യത്തിനെതിരായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തിൽ പ്രതികരണവുമായി സി ആർ പി എഫ്. രാഷ്ട്രീയ പാർട്ടികൾ പറയുന്നത് തങ്ങൾ ഗൗനിക്കാറില്ല. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന അർദ്ധസൈനിക വിഭാഗങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് സി ആർ പി എഫ് ഡിജി കുൽദീപ് സിംഗ് പറഞ്ഞു.
സൈന്യത്തിനെതിരായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സി ആർ പി എഫ് ഡിജിയുടെ പ്രതികരണം. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അർദ്ധസൈനിക വിഭാഗങ്ങൾ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നായിരുന്നു മമതയുടെ ആരോപണം.
മമതയുടെ പ്രസ്താവനക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കേന്ദ്ര സേനകളെ അപമാനിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മമതയോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post