ഡൽഹി: മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശംസകൾ ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
Happy Vishu to everyone. pic.twitter.com/aXrIBw1SY3
— Narendra Modi (@narendramodi) April 14, 2021
‘എല്ലാ കേരളീയർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ലോകമെമ്പാടുമുള്ള മലയാളികൾക്കും ഞാൻ വിഷു ആശംസകൾ നേരുന്നു. ഈ പുതുവർഷം നിങ്ങൾക്കേവർക്കും ആയുരാരോഗ്യവും സന്തോഷവും തരുന്നതാകട്ടെ!‘ പ്രധാനമന്ത്രി ആശംസിച്ചു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് വിഷു ആശംസകൾ നേർന്നിരുന്നു. കോവിഡ് മഹാമാരി ശക്തമായി നിലനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങള്‍ക്കും കൂട്ടിച്ചേരലുകള്‍ക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചിരുന്നു.
രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങള്‍ എല്ലാവരും ഒഴിവാക്കണം. വിഷു നല്കുന്ന ഒത്തൊരുമയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഈ മഹാമാരിയെ മറികടക്കാം. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Discussion about this post