തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് ചികിത്സയില്‍ അനാസ്ഥയെന്ന് ആരോപിച്ച് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കേരള കൗമുദിയില്‍ നിന്ന് വിരമിച്ച ഹരിഹരന്‍ ആണ് കോവിഡ് ചികിത്സയുടെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊലപാതകമാണ് നടക്കുന്നതെന്ന് ആരോപിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. കോവിഡ് ചികിത്സക്കായാണ് ഹരിഹരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്നത്. കൃത്യമായ മാര്‍ഗനിര്‍ദേശവും പരിചരണവും നല്‍കാതെ അധികൃതര്‍ തന്നെ പീഡിപ്പിച്ചുവെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു.
അവിടെയുള്ള രോഗിയെ പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ പീഡിപ്പിച്ചു. ആവശ്യമില്ലാതെ ആ രോഗിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി.എന്നാല്‍ അവിടെയുണ്ടായിരുന്നവര്‍ക്ക് വെന്‍റിലേറ്റര്‍ ഉപയോഗിക്കാന്‍ പോലും അറിയുമായിരുന്നില്ല. ആ രോഗിയെ അധികൃതര്‍ ഇത്തരത്തില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഹരിഹരന്‍ വീഡിയോയിലൂടെ ആരോപിക്കുന്നു. മറ്റൊരു രോഗിയും ഇതേ രീതിയില്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്നും ഹരിഹരന്‍ ആരോപിക്കുന്നുണ്ട്.
Discussion about this post