Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല‘; ബിജെപി നിയമ നടപടിയിലേക്കെന്ന് വി മുരളീധരൻ

by Brave India Desk
Apr 15, 2021, 07:04 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ബന്ധുനിയമനത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ  ബിജെപി നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്ന രേഖകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ബിജെപി നിയമനടപടിയിലേക്ക് നീങ്ങുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. മുഖ്യമന്ത്രിയുടെ മൗനം ചിലതെല്ലാം വിളിച്ചുപറയുന്നുണ്ടെന്നും  സ്വന്തം മന്ത്രിസഭയിലെ ഒരംഗം രാജിവച്ചതിനെ കുറിച്ച് ജനങ്ങളോട് മുഖ്യമന്ത്രി എന്തുകൊണ്ട് വിശദീകരിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി ആരാഞ്ഞു.

Stories you may like

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ്  ഒരു പരിശോധനയും കൂടാതെ ജലീലിനെതിരെ അന്വേഷണമേ ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞത്, അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയും കുടുങ്ങും എന്നതുകൊണ്ടാണ്. മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടുനിന്നിട്ട് മൗനം പാലിക്കുന്ന സിപിഎമ്മിന്‍റെ അഴിമതി വിരുദ്ധതയെന്ന കാപട്യം ജനം തിരിച്ചറിയണം. ഇ.പി ജയരാജനെതിരെ ബന്ധുനിയമന ആരോപണം ഉയര്‍ന്നപ്പോള്‍ അത് വിജിലന്‍സ് അന്വേഷിച്ചു. കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവർ സ്വന്തം ഏജന്‍സികളുടെ വിശ്വാസ്യതയെക്കുറിച്ച് പറയണം. ആരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് സംസ്ഥാന വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. പൊലീസും ക്രൈംബ്രാഞ്ചുമെല്ലാം കേന്ദ്ര ഏജന്‍സികളെ പിടിക്കാന്‍ നടക്കുകയാണ്. പിണറായി വിജയന് അഴിമതിയോടല്ല അത് ചോദ്യം ചെയ്യുന്നവരോടാണ് അസഹിഷ്ണുതയെന്ന് വ്യക്തമായിരിക്കുന്നു. ഈ കാപട്യം തെളിയിക്കുകയാണ്  നിയമപോരാട്ടത്തിന്‍റെ ലക്ഷ്യമെന്ന് വി മുരളീധരൻ വ്യക്തമാക്കി.

മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും മുഖ്യമന്ത്രി ജാഗ്രത പുലര്‍ത്തിയില്ലെന്ന്  കേന്ദ്ര മന്ത്രി പറഞ്ഞു. കോവിഡ് പോസിറ്റീവായ മകള്‍ താമസിച്ച അതേ വീട്ടില്‍ നിന്നാണ് പിണറായി വിജയന്‍ നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാന്‍ വന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു. ഏപ്രില്‍ നാലിന് ധര്‍മ്മടത്ത് റോഡ് ഷോ നടത്തുമ്പോള്‍ തന്നെ പിണറായി വിജയന്‍ രോഗബാധിതനായിരുന്നു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. രോഗം സ്ഥിരീകരിച്ച്‌ ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്റ്റാഫിനെ അതേ വാഹനത്തില്‍ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് നെഗറ്റീവ് ആയ ശേഷവും ഏഴ് ദിവസം സമ്പര്‍ക്ക വിലക്ക് അനിവാര്യമാണ്. മുഖ്യമന്ത്രിയുടെ ആശുപത്രിയില്‍ നിന്നുള്ള മടക്കം ആഘോഷമാക്കിയതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. കരുതലും ജാഗ്രതയുമെല്ലാം ഉസ്മാനും പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും മാത്രമല്ല മുഖ്യമന്ത്രിയ്ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Pinarayi Vijayanv muraleedharanBJP
Share34
Tweet
SendShare

Latest stories from this section

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

‘രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും’; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ!

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പുറത്തു നിൽക്കടോ, ബാത്ത്റൂമിലേക്ക് വരികയാണോ?’; ഇ.ഡി അന്വേഷണ ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി വിജയൻ!

Latest News

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ആ കമന്റ് വെറുതെയായിരുന്നില്ല ; സനൂഫിന്‌ തീവ്രവാദ ബന്ധം ; രണ്ട് യുഎ‌പി‌എ ചുമത്തി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

രണ്ടുവർഷം നീണ്ട ഗൂഢാലോചനയും നിരീക്ഷണവും; ‘ഗസ്‌വ-ഇ-ഹിന്ദ്’ ആശയങ്ങൾ നടപ്പിലാക്കുക ലക്ഷ്യം ; ചെങ്കോട്ട സ്‌ഫോടനത്തിൽ എൻഐഎ കുറ്റപത്രം

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

ഏഴ് ഹൈ-ഡെൻസിറ്റി റെയിൽവേ കോറിഡോറുകളിൽ ട്രാക്കുകളുടെ എണ്ണം നാലായി ഉയർത്തും ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

യുഎസ്-ഇറാൻ മധ്യസ്ഥത ശ്രമങ്ങളിൽ നിന്ന് പിന്മാറി പാകിസ്ഥാൻ ; സംഘർഷം മൂലം രാജ്യത്ത് കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തൽ

ബ്രിക്സ് സമ്മേളനത്തിനൊരുങ്ങി ന്യൂഡൽഹി ; ആഗോളതലത്തിൽ വൻ ശക്തിയായി വളർന്ന് ഭാരതം

ബ്രിക്സ് സമ്മേളനത്തിനൊരുങ്ങി ന്യൂഡൽഹി ; ആഗോളതലത്തിൽ വൻ ശക്തിയായി വളർന്ന് ഭാരതം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies