മുംബൈ: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജന്‍ സൗജന്യമായി എത്തിക്കുമെന്ന് മുകേഷ് അംബാനി. മഹാരാഷ്ട്രയില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാണ്.
ഇതിനോടകം തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗര്‍ മുതല്‍ മഹാരാഷ്ട്രവരെയുള്ള മേഖലയില്‍ സൗജന്യമായി ഓക്സിജന്‍ വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ജാഗ്രതയും കരുതലും കൈവിട്ടാല്‍ രാജ്യത്ത് കൊവിഡ് കണക്കുകളും മരണ നിരക്കുകളും കൂടാനുള്ള സാധ്യതയാണ് കാണുന്നത്. ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ കൊവിഡ് ചികിത്സയ്ക്ക് വന്‍ പ്രതിസന്ധിയാണ് പലയിടത്തും നേരിടുന്നത്. പല ആശുപത്രികളിലും നീണ്ട നിര പ്രത്യക്ഷപ്പെടുന്നുണ്ട്.
Discussion about this post